
Self-Help
by Osho
£9.99
ദൈവം എന്ന വാക്ക് ദൈവത്തിൻ്റേതല്ല. കാരണം പരമത്തിന് ഒരു നാമമുണ്ടായിരിക്കാൻ ഇടയില്ല. അത് നാമരഹിതമാണ്. കാരണം നാമങ്ങൾ നൽകപ്പെട്ടവയാണ്. ഉപനിഷത്തുകൾ ദൈവത്തെ 'അത്' എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവ അവന് ഒരു നാമം നൽകുന്നില്ല. ദൈവം അസ്തിത്വമാകുന്നു. ഒരു വ്യക്തി എന്ന നിലയിലുള്ള ദൈവം ഇല്ലാതായിരിക്കുന്നു. മതങ്ങളുടെ ചട്ടക്കൂടിന് സമൂലമായൊരു മാറ്റം വരുത്തേണ്ടിവരും-കാരണം, അതിൻ്റെ കേന്ദ്രം അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ടാണ് എൻ്റെ നിർബന്ധം ധ്യാനത്തിലാകുന്നത്, പ്രാർത്ഥനയിൽ അല്ലാത്തത്." കേനോപനിഷത്തിനെ അടിസ്ഥാനമാക്കി ഓഷോ ചെയ്ത പ്രഭാഷണങ്ങൾ.
Language: Malayalam