
Novels
£6.99
കുന്താപ്പൂര ഗ്രാമത്തിൽ ജനിച്ചു വളർന്ന ജാനകിയെന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ചാരുതയാർന്ന ഒരു നോവൽ. ഈ കൃതി മാന്ത്രികനോവൽ സാഹിത്യത്തിൽ നിന്നും തീർത്തും മാറ്റി നിർത്താവുന്ന സുനിൽപരമേശ്വരന്റെ വ്യത്യസ്തതയാർന്ന ഒരു നോവൽ എന്നു പറയാവുന്നതാണ്. സാഹചര്യങ്ങൾ എങ്ങനെയാണ് ഒരു പെൺമനസ്സിനെ മറ്റൊന്ന് ആക്കുന്നതെന്നും അതിന് അവൾ കൊടുക്കേണ്ടിവരുന്ന വിലയും അനാവരണം ചെയ്യുന്നു. അത് ഒരു കൂട്ടം മനുഷ്യരിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനവും വ്യക്തമായ സന്ദേശങ്ങളും വായനക്കാരന് പകർന്ന് നൽകുന്നു.
Language: Malayalam